Post Category
പ്രവാസികള്‍ക്ക് സംരംഭകത്വ പരിശീലനം
വിദേശത്തുനിന്നും നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടി സംഘടിപ്പിക്കുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതിക്കു കീഴില്‍ ഐ.ഒ.ബി യുടെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്‍പതിനു രാവിലെ പത്തിനു വര്‍ക്കല പഴയ ചന്ത മിഷന്‍ ആശുപത്രിക്കു സമീപത്തെ കിംഗ്‌സ് ഓഡിറ്റോറിയത്തിലാണു പരിപാടി. അര്‍ഹരായ സംരംഭകര്‍ക്ക് തല്‍സമയം വായ്പ അനുവദിക്കുകയും ന്നതും അഭിരുചിയുള്ളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും ലഭിക്കും. താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org യില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം -0471-2329738
date
- Log in to post comments