Post Category
വിള ഇന്‍ഷൂറന്‍സ് ജില്ലാതല ഉദ്ഘാടനം
സംസ്ഥാന വിള ഇന്‍ഷൂറന്‍സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ ഒന്നിന് രാവിലെ പത്തിന് കാസര്‍കോട് കൃഷിഭവനില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.ഇതോടൊപ്പം ഞാറ്റുവേലച്ചന്തയിലെ നടീല്‍ വസ്തുക്കളുടെയും സസ്യസംരക്ഷണ സാമഗ്രികളുടെയും വിതരണത്തുടക്കം ജില്ലാ കൃഷി ഓഫീസര്‍ നടത്തും. ബൊറാക്‌സ്, സീതപ്പഴത്തൈകള്‍, ലഘുലേഖകള്‍ തുടങ്ങിയവയുടെ സൗജന്യ വിതരണവും നടക്കും. ഉച്ചയ്ക്കുശേഷം തെങ്ങ് കര്‍ഷകരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ തെങ്ങ് കര്‍ഷക സദസും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് -9383472310
date
- Log in to post comments