സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി (പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴില്‍ദായക പദ്ധതി) പ്രകാരം സ്വയം തൊഴില്‍ പദ്ധതികള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. ഗ്രാമീണ മേഖലയില്‍ ആരംഭിക്കാവുന്നതും 25 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്കു മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്‌സിഡി അനുവദിക്കും.
ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണു സബ്‌സിഡി അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, വികലാംഗര്‍, വിമുക്ത ഭടന്മാര്‍ തുടങ്ങിയവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടായിരിക്കും. താല്പര്യമുളള സംരംഭകര്‍ യൂണിറ്റ് ആരംഭിക്കുന്ന പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന അംഗീകൃത ബാങ്കുകളില്‍ നിന്നും വായ്പാ ലഭ്യത ഉറപ്പാക്കി അപേക്ഷ കാഞ്ഞങ്ങാട് മാവുങ്കാലിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയ്ക്കും മറ്റു വിവരങ്ങള്‍ക്കും ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0467 2200585.
- Log in to post comments