Skip to main content

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

 മലബര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മഞ്ചേശ്വരം താലൂക്കിലെ വോര്‍ക്കാടി ഗ്രാമത്തിലെ ശ്രീ കാവി സുബ്രായ ക്ഷേത്രത്തിലും ഇച്ചിലംങ്കോട് ഗ്രാമത്തിലെ  ശ്രീ ഇച്ചിലംങ്കോട് സദാശിവ  ക്ഷേത്രത്തിലും മീഞ്ച ഗ്രാമത്തിലെ കൊളച്ചപ്പ ശ്രീ ശാസ്താക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്കു ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷറുടെ ഓഫീസില്‍ ജൂലൈ 17 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍ നിന്നും നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും.
                         

 

date