Skip to main content

ഓർമമരവും സർട്ടിഫിക്കറ്റും സമ്മാനമായി  നൽകി വിജയോത്സവം 2019

ഓർമമരവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി വിജയോത്സവം 2019 കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൃശൂർ നിയോജകമണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ മുഴുവൻ മാർക്ക് ലഭിച്ച വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും എൽഎസ്എസ്, യുഎസ്എസ് സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെയും മന്ത്രി അനുമോദിച്ചു. 2018-19 അക്കാദമിക വർഷം നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പിന്നിട്ട വർഷങ്ങളേക്കാൾ വലിയ അക്കാദമിക മുന്നേറ്റമാണ് ഉണ്ടായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം നന്ദനം ഹാളിൽ നടന്ന ചടങ്ങിൽ മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. ഇരുനൂറിലധികം വിദ്യാർത്ഥികൾക്കാണ് അവാർഡ് സമ്മാനിച്ചത്. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു, തൃശൂർ സിറ്റി പോലീസ് മേധാവി യതീഷ് ചന്ദ്ര, പ്രശസ്ത സിനിമതാരം ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികളായി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി റാഫി ജോസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി ജെയിംസ്, ജില്ലാ ആസൂത്രണസമിതിയംഗം വർഗ്ഗീസ് കണ്ടംകുളത്തി, ഡിഇഒ എ കെ സുലോചന, വിവിധ രാഷ്ട്രീയ പ്രതിനിധികൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date