Skip to main content

സൗജന്യ പച്ചക്കറി വിത്ത് വിതരണം 

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവുമായി പച്ചക്കറി വിത്തും ജൈവവള വിതരണവും നടന്നു. വിതരണോദ്ഘാടനം അഡ്വ. വി ആർ സുനിൽ കുമാർ എംഎൽഎ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം വി. എം. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. ഏഴിനം പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. മാള പഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരൻ, സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ വിജയൻ, ഡയറക്ടർ ബോർഡ് അംഗം ടി കെ ശിവജി തുടങ്ങിയവർ പങ്കെടുത്തു.
 

date