Skip to main content

സംരംഭങ്ങൾ ആരംഭിക്കാം

അഖിലേന്ത്യാ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെയും ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിപ്രകാരം 2019-20 സാമ്പത്തികവർഷത്തേക്ക് ഗ്രാമീണ മേഖലയിലെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംരംഭകർക്ക് 35 ശതമാനം വരെ സബ്‌സീഡി ലഭിക്കും. e-portal ഓൺലൈൻ വഴി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി തൃശൂർ ജില്ലാ ഖാദി വ്യവസായ ഓഫീസിൽ നൽകണം. ഫോൺ : 0487-2338699.
 

date