Skip to main content

വായനാപക്ഷാചരണം; രചനാ മത്സരങ്ങള്‍ നാളെ

വായനാപക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍    പത്താതരം തുല്യതാ പഠിതാക്കള്‍ക്കായി കഥാരചന, കവിതരചന, പുസ്തക ആസ്വദനക്കുറിപ്പ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നാളെ(ജൂലൈ ഒന്നിന്) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് അനക്സ് ഹാളിലാണ് പരിപാടി. മലയാളം, കന്നഡ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. വിജയിക്കുന്നവര്‍ക്ക് സംസ്ഥാന സാക്ഷരതാമിഷനും സാഹിത്യ അക്കാദമിയും സംയുക്തമായി ജുലൈ അവസാന വാരം സംഘടിപ്പിക്കുന്ന സാഹിത്യക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

date