വാണിജ്യ സര്‍ട്ടിഫിക്കേറ്റുകളുടെ യു.എ.ഇ എംബസി അറ്റസ്റ്റേഷന്‍ നോര്‍ക്ക-റൂട്ട്സ് വഴി
വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ എംബസി സാക്ഷ്യപ്പെടുത്തല്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിര്‍വഹിക്കും. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഈ സേവനം ലഭ്യമാകും. ചേമ്പര്‍ ഓഫ് കോമേഴ്സും, സെക്രട്ടേറിയേറ്റിലെ അഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും, യു.എ.ഇ എംബസി അറ്റസ്റ്റേഷനും ചെയ്ത് ലഭിക്കും. പവര്‍ ഓഫ് അറ്റോണി, ട്രഡ് മാര്‍ക്ക്, ബിസിനസ് ലൈസന്‍സുകള്‍ തുടങ്ങിയ വിവിധ വാണിജ്യ സര്‍ട്ടിഫിക്കറ്റുകളാണ് നോര്‍ക്ക റൂട്ട്സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോള്‍ഫ്രീ നമ്പരിലും 0471-2770557 നമ്പറിലും ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 1602/19)
- Log in to post comments