Post Category
മെഴുവേലി വനിതാ ഐടിഐയില്‍ പ്രവേശനം
മെഴുവേലി ഗവ വനിതാ ഐടിഐയില്‍ എന്‍.സി.വി.റ്റി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡുകളില്‍ പ്രവേശനത്തിന് പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ http://detkerala. gov.in എന്ന വെബ്‌സൈറ്റ് വഴിയോ ജൂലൈ അഞ്ചിനകം നല്‍കണം. റാങ്ക് പട്ടിക, കൗണ്‍സിലിംഗ് തീയതി എന്നിവ www.womenitimezhuveli.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അറിയാം. ഠഫാണ്‍: 0468 – 2259952. (പിഎന്‍പി 1603/19)
date
- Log in to post comments