Skip to main content

വാസ്തുവിദ്യാ ഗുരുകുലം: പരീക്ഷയെഴുതാന്‍ വീണ്ടും അവസരം 

 

സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ 1994 മുതല്‍ നടത്തിയ കോഴ്‌സുകളില്‍ പ്രവേശനം നേടി പരീക്ഷയെഴുതി പരാജയപ്പെട്ടവര്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കും പഴയ സ്‌കീമും സിലബസും അനുസരിച്ച് പരീക്ഷയെഴുതാന്‍ വീണ്ടും അവസരം. പി.ജി ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍,  ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (കറസ്‌പോണ്ടന്‍സ്),  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, മ്യൂറല്‍ പെയിന്റിംഗ് സര്‍ട്ടിഫിക്കറ്റ്  കോഴ്‌സ് തുടങ്ങിയ കോഴ്‌സുകളിലാണ് അവസരം ലഭിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരം www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2319740, 9847053293.                        (പിഎന്‍പി 1605/19)

date