Post Category
ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷിക്കാം
കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിലേക്ക് തിരുവനന്തപുരം സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി ഇല്ല. പഠന കാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവയ്ക്ക് അവസരമുണ്ട്. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം അപേക്ഷ ജൂലൈ 20 നകം സെന്ററില്‍ ലഭിക്കണം. ആഗസ്റ്റില്‍ ക്ലാസ് ആരംഭിക്കും. ഫോണ്‍: 8137969292, 6238840883. (പിഎന്‍പി 1607/19)
date
- Log in to post comments