Skip to main content

ദുരന്തനിവാരണത്തിന് ഷെൽട്ടർ നിർമ്മിക്കും

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കടപ്പുറം വില്ലേജ് വളപ്പിൽ ദുരന്തനിവാരണ വകുപ്പ് ഷെൽട്ടർ നിർമ്മിക്കുമെന്ന് കെ.വി അബ്ദുൾ ഖാദർ എംഎൽ എ. അറിയിച്ചു. സൈക്ലോൺ ദുരന്ത ലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഷെൽട്ടർ നിർമിക്കുന്നത്. മൂന്ന് കോടി അറുപത്തി മൂന്ന് ലക്ഷം രൂപയുടെ പ്രൊജക്റ്റാണ് ഇത്. ഡിസാസ്റ്റർ മാനേജ്‌മെൻറ് വകുപ്പ് വിവിധോദ്ദേശങ്ങളോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനും മറ്റും ഷെൽട്ടർ കെട്ടിടം ഏറെ സഹായകരമാകുമെന്നും എംഎൽഎ വ്യക്തമാക്കി.

date