Skip to main content

ഊര്‍ജിത നികുതി പിരിവ് യജ്ഞം

 

വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി പിഴപലിശ കൂടാതെ ഫെബ്രുവരി 28 വരെ ഒടുക്കാം. പൊതുജനങ്ങളുടെ സൗകര്യാര്‍ഥം നികുതികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കും. ക്യാമ്പ്, വാര്‍ഡ്, തീയതി എന്നിവ ചുവടെ.

കല്ലയ്ക്കല്‍ റേഷന്‍കട പടി (1) ജനുവരി 10, കരിമ്പനാംകുഴി പള്ളിപ്പടി (2) ഡിസം.26, വലിയകുളം റേഷന്‍കട പടി (3) ഡിസം.29, ബൗണ്ടറി ജംഗ്ഷന്‍ (5) ജനുവരി മൂന്ന്, വഞ്ചിപ്പടി ജംഗ്ഷന്‍ (6) ജനുവരി ആറ്, മണിയാര്‍ ജംഗ്ഷന്‍ (8) ഡിസം.22, കൊടുമുടി ജംഗ്ഷന്‍ (8) ഡിസം.27, മുക്കുഴി ബാലവാടി (9) ഡിസം.30, എസ്എന്‍ഡിപി ജംഗ്ഷന്‍ തലച്ചിറ (10) ജനുവരി നാല്, ഇടത്തറ ജംഗ്ഷന്‍ (12,13) ഡിസം.23, മനോരമ ജംഗ്ഷന്‍ (12) ഡിസം.28, ചെങ്ങറ മുക്ക് ജംഗ്ഷന്‍ (13) ജനുവരി ഒന്ന്, കുമ്പളാംപൊയ്ക ജംഗ്ഷന്‍ (14) ജനുവരി അഞ്ച്, സാംസ്‌കാരിക നിലയം പള്ളിക്കമുരുപ്പ് (15) ഡിസം.എട്ട്, ബംഗ്ലാംകടവ് (2,3) ജനു.ഒമ്പത്. രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. 

കെട്ടിട നികുതിയുമായി ബന്ധപ്പെട്ട് വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം ഈ മാസം 27ന് മുമ്പ് അപേക്ഷ നല്‍കിയാല്‍ തെറ്റ് തിരുത്തുവാനുള്ള സൗകര്യമുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.                  (പിഎന്‍പി 3444/17)

date