Skip to main content

യോഗം ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ജില്ലാതല  ഉപദേശക സമിതിയോഗം ജനുവരി നാലിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും.                 (പിഎന്‍പി 3445/17)

 

 

ആം ആദ്മി ബീമായോജന : ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എല്‍.ഐ.സിയുമായിസഹകരിച്ച് നടപ്പിലാക്കിവരുന്ന ആംആദ്മി ബീമായോജന (ആബി) അംഗങ്ങള്‍ക്കുളള ആനുകൂല്യംവര്‍ധിപ്പിച്ചു. 

പദ്ധതി അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമായോജന, പ്രധാനമന്ത്രി സുരക്ഷാ ബീമായോജന എന്നീ പദ്ധതികളുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക.  18 മുതല്‍ 50 വരെ പ്രായമുളള അംഗങ്ങളുടെ അപകട മരണത്തിന് നാല് ലക്ഷവും സ്വാഭാവിക മരണത്തിനും സ്ഥിരമായ പൂര്‍ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപയും ലഭിക്കും. 51 മുതല്‍ 59 വരെ പ്രായമുളള അംഗങ്ങളുടെ അപകട മരണത്തിനും സ്ഥിരമായ പൂര്‍ണ അംഗവൈകല്യത്തിനും 2.75 ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് 1.75 ലക്ഷം രൂപയും ലഭിക്കും.  സ്വാഭാവിക മരണത്തിന് 30000 രൂപ ലഭിക്കും.

പദ്ധതിയിലെ അംഗങ്ങളുടെ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പരമാവധി രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200/രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും.  ആബി ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട്, ആധാര്‍ വിവരങ്ങള്‍ www.chiak.org എന്ന വെബ് സൈറ്റില്‍ ലഭ്യമായ ലിങ്ക് വഴി സൗജന്യമായി സമര്‍പ്പിക്കാം.  അക്ഷയ/കുടുംബശ്രീ ഉന്നതി/ ജനസേവന കേന്ദ്രങ്ങള്‍ വഴി അഞ്ച് രൂപ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കിയും വിവരങ്ങള്‍ സമര്‍പ്പിക്കാം.  ഡിസംബര്‍ 31നകം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.        (പിഎന്‍പി 3446/17)

date