ജില്ലാ വ്യാവസായിക ശില്പശാല സംഘടിപ്പിച്ചു
അസാപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വ്യവസായിക ശില്പശാല ബ്രിഡ്ജ് '19 സിവില്‍ സ്റ്റേഷനിലെ എ.പി.ജെ അബ്ദുള്‍ കലാം ഹാളില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് ടിംപിള്‍ മാഗി അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായവകുപ്പ് മാനേജര്‍ പ്രേമരാജ്, അസാപ്പ് കരികുലം ആന്‍ഡ് എസ്.ക്യു.എഫ് മേധാവി ഡോക്ടര്‍ കെ.പി. ജയകിരണ്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഇന്റേണ്‍ഷിപ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അസാപ്പിന്റെ ജില്ലാ മേധാവി കൃഷ്ണന്‍ കോളിയോട് വിശദീകരിച്ചു. വ്യാവസായിക പഠനത്തെ വിദ്യാഭ്യാസ സമ്പ്രദായവുമായി എങ്ങനെ സമന്വയിപ്പിക്കാം, ഇന്റേണ്‍ഷിപ്പുകള്‍ എങ്ങനെ ഫലപ്രദമാകാം എന്ന വിഷയത്തെ കുറിച്ച് റോഷന്‍ കൈനടി, കെ.സദാശിവന്‍, ഡോക്ടര്‍ ജോബി എന്‍.ജി എന്നിവര്‍ ക്ലാസെടുത്തു. ജില്ലയിലെ വ്യവസായ പ്രമുഖര്‍ ,പ്രൊഫഷണല്‍ കോളേജ് അധ്യാപകര്‍, തദ്ദേശ സ്വയംഭരണവകുപ് പ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.
- Log in to post comments