Skip to main content
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു

ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ഒളിമ്പിക് ദിനാചരണ സംഘാടക സമിതിയുടെയും തൊടുപുഴ മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു. തൊടുപുഴ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യന്‍ ദീപശിഖക്ക് അഗ്‌നി പകര്‍ന്നു. മുന്‍ സന്തോഷ് ട്രോഫി താരം പി.എ സലിംക്കുട്ടി ഒളിമ്പിക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. 
തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ സുനില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.  മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു കേരള ഫെന്‍സിംഗ് അസോസിയേഷന്‍ സെക്രട്ടറി എം എസ് പവനന്‍ ആമുഖപ്രഭാഷണം നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി കെ ജാഫര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 

ഓര്‍ഗനൈസിംഗ് കമ്മിറ്റി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സലിം കുട്ടി പി എ,  കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പ്രിന്‍സ് കെ മറ്റം ഒളിമ്പിക് മെസ്സേജ് നല്‍കി.
ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ റോളര്‍ ഹോക്കി ചിത്രരചന മത്സരങ്ങളിലെ വിജയികള്‍ക്ക് തൊടുപുഴ ഡിവൈഎസ്പി ശ്രീ കെ പി ജോസ് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 

ചടങ്ങില്‍  കേരള റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി വി.സി ജെയിംസ്, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ എല്‍ ജോസഫ്, കേരള സൈക്കിളിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, കേരള റെസ്  ലിങ്ക് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് തോംസണ്‍ ജോസഫ്, കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ ട്രഷറര്‍ കെ ശശിധരന്‍, കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ പ്രസിഡന്റ് ജോയി തോമസ്. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ റഫീഖ് പള്ളത്ത് പറമ്പില്‍,  കേരള അക്വാട്ടിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്  ബേബി വര്‍ഗീസ്, കേരള ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി സൈജന്‍  സ്റ്റീഫന്‍  , ജില്ലാ ആം റെസ് അസോസിയേഷന്‍ സെക്രട്ടറി അബ്ദുസ്സലാം പി കെ,  ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ പ്രസിഡണ്ട്  എം മോനിച്ചന്‍,   ജില്ല ടെന്നി ക്വയറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ഇമ്മാനുവല്‍, ജില്ല ബോക്‌സിങ് അസോസിയേഷന്‍ സെക്രട്ടറി  ബേബി എബ്രഹാം ,  ജില്ലാ സൈക്കിള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജോര്‍ളി കുര്യന്‍,  ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ്  അസോസിയേഷന്‍ റെജി ജോസഫ്,   ജില്ല സെപാക് താക്കറേ അസോസിയേഷന്‍ റ്റി.കെ സുകു, കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി ശരത് യു നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date