Post Category
പ്രളയം നഷ്ടപരിഹാരം: അപ്പീല്‍ ജൂണ്‍ 30 വരെ നല്‍കാം
പ്രളയവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം അനുവദിക്കുന്ന വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ അപ്പീല്‍ നല്‍കുന്നതിനു ജൂണ്‍ 30 വരെ സമയപരിധി ഉണ്ടായിരിക്കും. ജില്ലാ കളക്ടറാണ് അപ്പലേറ്റ് അതോറിട്ടിയുടെ ചെയര്‍മാന്‍. തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ലൈഫ്മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍(കണ്‍വീനര്‍) എന്നിവരടങ്ങുന്നതാണ് അപ്പലേറ്റ് അതോറിട്ടി കമ്മിറ്റി. അപ്പീലുകള്‍ ഈ കമ്മിറ്റി പരിശോധിച്ച് തീര്‍പ്പു കല്പിക്കും.
date
- Log in to post comments