ലൈസന്‍സുകള്‍ കൈപ്പറ്റണം
ഇടുക്കി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും 2019 ജനുവരി മുതല്‍ സാരഥി സോഫ്റ്റ്വെയര് വഴി വിതരണം ചെയ്തിട്ടുള്ള പുതിയ ലൈസന്‍സുകള്‍ കൈപ്പറ്റാത്തവര്‍ നേരിട്ട് ഓഫീസില്‍ ഹാജരായി ലൈസന്‍സ് വാങ്ങുകയോ അല്ലെങ്കില്‍ സ്വന്തം മേല്‍വിലാസം എഴുതി മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ എത്തിക്കുകയാണെങ്കില്‍ പോസ്റ്റല്‍ വഴി അയച്ച് തരുന്നതാണെന്ന് ഇടുക്കി ആര്.ടി.ഒ രാജീവ് ആര് അറിയിച്ചു.
വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം
പുതുക്കിയ സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ പ്രധാന കാര്‍ഷിക വിളകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 സംസ്ഥാനത്തിലുടനീളം വിള ഇന്‍ഷുറന്‍സ് ദിനമായി ആചരിക്കുന്നു. മുഴുവന്‍ കര്‍ഷകരും അതത് കൃഷിഭവനുമായി ബന്ധപ്പെട്ട് നിശ്ചിത നിരക്കിലുള്ള പ്രീമിയം അടച്ച് തങ്ങളുടെ വിളകള്‍ക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടായേക്കാവുന്ന നാശനഷ്ടത്തില്‍ നിന്നും പരിരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
- Log in to post comments