Skip to main content

നഴ്‌സറി ഉദ്ഘാടനം  ചെയ്തു

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഫലവൃക്ഷതൈ ഉത്പാദിപിച്ച് വിതരണം ചെയ്യും. ഇതിനായി ഏറ്റെടുത്ത നഴ്‌സറി എട്ടാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ലിസി ജോണ്‍സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ നിര്‍മല സാം, വി.ഷൈജു, അംഗങ്ങളായ എം.പി.ജോസ്,  കെ.കെ.മനോഹരന്‍, ലേഖ ജയകുമാര്‍, ജെയ്‌സി കോശി, കോന്നി ബിഡിഒ അനുമാത്യു, പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 122 പുതിയ കിണറുകള്‍ കുഴിക്കുകയും ജലക്ഷാമം അനുഭവപ്പെടുന്ന 1810 വീടുകള്‍ക്ക് കിണര്‍ റീചാര്‍ജിംഗ് പ്രവര്‍ത്തിയും പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്.         (പിഎന്‍പി 3448/17)

date