Skip to main content

ബോക്‌സിംഗ് താരങ്ങള്‍ക്ക് മികച്ച വിജയം

ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍രാജാക്കാട്ട് പ്രവര്‍ത്തിക്കുന്ന എസ്.എന്‍.വി.എച്ച്.എസ്.എസ് എന്‍.ആര്‍.സിറ്റി സ്‌പോര്‍ട്‌സ് അക്കാഡമിയിലെ ബോക്‌സിംഗ് കായികതാരങ്ങള്‍ ് കൊല്ലത്ത് നടന്ന സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം. സബ്ജൂനിയര്‍വിഭാഗത്തില്‍ ജിസ്ബിന്‍ ജിസിന്‍ ജിജോയ്ക്ക് സ്വര്‍ണ്ണവും, ബേസില്‍.എം.ബേബി, അതുല്‍ അനു എന്നിവര്‍ക്ക് വെങ്കലവും ജൂനിയര്‍ വിഭാഗത്തില്‍ ദിനില്‍.കെ.ദേവന്‍, ജോജോ ജോസ്, അശ്വിന്‍ സന്തോഷ് എന്നിവര്‍ക്ക് സ്വര്‍ണ്ണമെഡലും നേടി. കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ബോക്‌സിംഗ് പരിശീലകനായ ജിബിന്‍ റാഫേലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഹരിയാനയില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ജിസ്ബിന്‍ ജിസിന്‍ ജിജോ കേരളാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

date