Skip to main content
 കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മിച്ച ഭവനത്തില്‍ ദേവസ്യയും കുടുംബവും.

കെയര്‍ഹോം: ദേവികുളം താലൂക്കില്‍ പൂര്‍ത്തിയായത് 31 വീടുകള്‍

 കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ ഓര്‍മകള്‍ ജനമനസുകളില്‍  നിന്ന് മാഞ്ഞുത്തുടങ്ങിയിട്ടുമില്ല.  അതുകൊണ്ട്തന്നെ ഇനിയുള്ള ഒരോ മഴക്കാലങ്ങളിലും  ജാഗ്രതയുള്ളവരായിരിക്കും മലയാളികള്‍.കഴിഞ്ഞ പ്രളയക്കാലത്ത് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ലയാണ് ഇടുക്കി.   മലയോര ജില്ലയായ ഇടുക്കി പ്രളയത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരദ്ധിവാസമായിരുന്നു ഇടുക്കിയുടെ പ്രധാന വെല്ലുവിളി. എന്നാല്‍ സര്‍ക്കാരിന്റെ അതിവേഗത്തിലുള്ള ഇടപെടല്‍ വീടു നഷ്ടപ്പെട്ടവരുടെ ജീവിതത്തിന് വീണ്ടും വെളിച്ചം പകര്‍ന്നു. സഹകരണ മേഖലയുടെ ഇടപടല്‍കൂടിയായപ്പോള്‍ കെയര്‍ഹോം പദ്ധതിയില്‍  ഉള്‍പ്പെടുത്തി  ജില്ലയില്‍ വീടുകളുടെ പുനരുദ്ധാരണം നടന്നു. ജില്ലയില്‍ നിലവില്‍ അഞ്ചാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ആകെ 141 വീടുകളാണ് കെയര്‍ഹോമില്‍ ഇതുവരെ പൂര്‍ത്തിയായത്. 
മഴക്കെടുതില്‍ ജില്ലയില്‍ വലിയ രീതിയില്‍ വീടുകള്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച താലൂക്കുകളില്‍ ഒന്നാണ് ദേവികുളം. ദേവികൂളം താലൂക്കിനു കീഴില്‍ ഇതുവരെ നാലുഘട്ടങ്ങളിലായി 31 വീടുകള്‍ പൂര്‍ത്തിയായി. ശേഷിക്കുന്നത് 10 വീടുകളാണ്. ഇവയുടെ നിര്‍മ്മാണം നടന്നു വരികയാണിപ്പോള്‍. വെള്ളത്തൂവല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 10 ഉം, അടിമാലി സര്‍വ്വീസ് സഹകരണ ബാങ്ക് 8 ഉം, കല്ലാര്‍ സഹകരണബാങ്ക് 6 ഉം ദേവികുളം എഡിബി ആറും മാങ്കുളം സഹകരണബാങ്ക് 2 ഉം വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ ഇടുക്കി സഹകരണ ഡിപ്പാര്‍ട്ട്മെന്റ് സംഘവും  അടിമാലി മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സംഘവും ഓരോ വീടുകളുടെ നിര്‍മ്മാണവും ഏറ്റെടുത്തു. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ച മുഴുവന്‍ കുടുംബങ്ങളും അവരവരുടെ സുരക്ഷിത ഭവനങ്ങളില്‍ താമസം ആരംഭിച്ചു കഴിഞ്ഞു

date