Skip to main content

കര്‍ഷക സഭ ഞാറ്റുവേല ചന്തയുടെ ജില്ലാ തല ഉദ്ഘാടനം ജൂലൈ 1 ന് 

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ആത്മ ഇടുക്കിയും സംയുക്തമായി സംഘടിപ്പിക്കുന്ന കര്‍ഷക സഭ ഞാറ്റുവേല ചന്തയുടെ ജില്ലാ തല ഉദ്ഘാടനം  അടിമാലി ഗ്രാമ പഞ്ചായത്ത് ഹാളില്‍ ജൂലൈ 1 ന്  എസ് രാജേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. കര്‍ഷകരുടെ നൂതന കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധനസഹായം   ഇ.എസ് ബിജിമോള്‍ എം.എല്‍.എ വിതരണം ചെയ്യും. യോഗത്തില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.മുരുകേശന്‍ അധ്യക്ഷത വഹിക്കും. പരമ്പരാഗത കൃഷിയില്‍ തിരുവാതിര ഞാറ്റുവേലയുടെ പ്രാദാന്യവും കാലാവസ്ഥയും കൃഷിയുമായുള്ള അഭേദ്യബന്ധവും പുതുതലമുറയെ ബോധ്യപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൃഷി വകുപ്പിന്റെ വിവിധ  ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും ഞാറ്റുവേല ചന്തയില്‍ ലഭിക്കും. അതോടൊപ്പം കാര്‍ഷിക വിളകളുടെ ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തിയതിന്റെ ഭാഗമായി ജൂലൈ 1 വിള ഇന്‍ഷുറന്‍സ് ദിനമായി ആചരിക്കും. 
 യോഗത്തില്‍  പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ആന്‍സി ജോണ്‍ പദ്ധതി വിശദീകരണം നടത്തും. അടിമാലി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഐ.വി കോശി ആത്മ കാര്‍ഷിക സെമിനാര്‍ നയിക്കും. ആത്മ പ്രോജക്ട് ഡയറക്ടര്‍ ബാബു റ്റി ജോര്‍ജ്ജ്, അടിമാലി കൃഷി  ഓഫീസര്‍ ഇ.കെ ഷാജി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date