Skip to main content
പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി സംസാരിക്കുന്നു.

ലഹരി വിരുദ്ധ വാരാചരണം: ചിത്ര രചന, കൊളാഷ് മത്സരം സംഘടിപ്പിച്ചു  

     

ലഹരി വിരുദ്ധ വാരാചരണത്തോട് അനുബന്ധിച്ച് വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ചിത്ര രചന മത്സരവും കൊളാഷും  സംഘടിപ്പിച്ചു.  പരിപാടിയോട് അനുബന്ധിച്ച് നടന്ന  പൊതു സമ്മേളനം  വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം പി.എസ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി. 
വാഴത്തോപ്പ്  ഗവണ്‍മെന്റ് വി എച്ച് എസ് എസ് എന്‍.എസ്.എസ് യൂണിറ്റ്,  എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍, ശാന്തിഗ്രാം വെല്‍ഫെയര്‍ സെന്റര്‍ സൊസൈറ്റി, ഗിരി ജ്യോതി കോളേജ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 'വെളിച്ചം - 2019 ' എന്ന പേരിട്ട ചിത്രരചന കൊളാഷ്  മത്സരത്തിന്റെ  വിഷയം ' ലഹരി മുക്ത ജീവിതം' എന്നതായിരുന്നു.  വാഴത്തോപ്പ് പഞ്ചായത്തിലെ 14 സ്‌കുളുകളിലായി 500 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. 
 വാഴത്തോപ്പ് പഞ്ചായത്തംഗം റോയ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തങ്കമണി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് മാത്യു, ശാന്തിഗ്രാം വെല്‍ഫെയര്‍ സെന്റര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.ബാബു മറ്റത്തില്‍, ഗിരി ജ്യോതി കോളേജ് പ്രിന്‍സിപ്പല്‍ ജോജി പുത്തന്‍കടത്തില്‍, വാഴത്തോപ്പ് ഗവണ്‍മെന്റ് വിഎച്ച്എസ് പ്രിന്‍സിപ്പല്‍ ജോമി ജോസഫ്, ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രദീപ് കുമാര്‍, വാഴത്തോപ്പ് പഞ്ചായത്തംഗം കെ.എം ജലാലുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date