തൊടുപുഴയില്‍ ജൈവകൃഷിക്ക് എട്ട് ഗ്രൂപ്പുകള്‍
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന ജൈവ കൃഷിക്കാര്‍ക്കുള്ള സര്ട്ടിഫിക്കേഷന് പദ്ധതിയായ ജി.എ.പി ജൈവ കൃഷിയും ഉത്തമ കൃഷിമുറകളും എന്ന പദ്ധതിയുടെ പിയര്‍ ഗ്രൂപ്പ് രൂപികരണവും പദ്ധതി വിശദീകരണവും തൊടുപുഴ മുന്‍സിപ്പല്‍ ഹാളില്‍ നടന്നു. മുന്‍സിപ്പല്‍ ചെയര്പേഴ്സണന് പ്രൊഫ. ജസ്സി ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ തോംസണ്‍ പി ജോഷ്വ പദ്ധതി വിശദീകരണം നടത്തുകയും എട്ട് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഓരോ ഗ്രൂപ്പിലും അതത് പ്രദേശത്തെ കര്‍ഷകര്‍ക്ക് അംഗമാകാം. തുടര്‍ച്ചയായി ഒരേ സ്ഥലത്ത് കൃഷികള്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. അവര്‍ക്ക് തുടര്‍ന്നുള്ള മൂന്ന് വര്‍ഷം കൃഷിയിടത്തെ ജൈവാവശിഷ്ടങ്ങള്‍ രാസപരിശോധനയക്ക് വിധേയമാക്കാം. ഇങ്ങനെ കിട്ടുന്ന റിസള്‍ട്ട് അനുസരിച്ചാണ് ജൈവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. യോഗത്തില്‍ തൊടുപുഴ അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍സി തോമസ്, മുന്‍സിപ്പല്‍ വൈസ് ചെയര്മാന് അഡ്വ. ജാഫര്‍, തൊടുപുഴ മുന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നജിത ബീഗം, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ ആഷ, കൃഷി അസിസ്റ്റന്റ് സുബൈദ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ ഹരിത ഗ്രൂപ്പ് അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments