Post Category
കര്‍ഷക സഭ
അയര്‍ക്കുന്നം കൃഷിഭവന്‍റെ നേതൃത്വത്തില്‍ ഇന്നും നാളെയും (ജൂലൈ 2, 3) വിവിധ വാര്‍ഡുകളില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും നടത്തും. ഇന്ന് (ജൂലൈ 2) രാവിലെ 11ന് പുതുപ്പള്ളിക്കുന്ന് റബര്‍ ഉല്പാദന സംഘം (12, 13 വാര്‍ഡുകള്‍), ഉച്ചക്ക് രണ്ടിന് വാര്‍ഡ് ആറിലെ അങ്കണവാടി, ഉച്ചകഴിഞ്ഞ് മൂന്നിന് കൊങ്ങാണ്ടൂര്‍ സെന്‍റ് ജോസഫ് എല്‍.പി സ്കൂള്‍ (വാര്‍ഡ് നാല്, അഞ്ച്, ഏഴ്), നാളെ (ജൂലൈ 3) രാവിലെ 11ന് അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് ഹാള്‍ (ഒന്‍പത്, 10, 11 വാര്‍ഡുകള്‍) ഉച്ചകഴിഞ്ഞ് മൂന്നിന് നീറിക്കാട് സെന്‍റ് മേരീസ് എല്‍.പി. സ്കൂള്‍ (വാര്‍ഡ് 19) എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ പച്ചക്കറിത്തൈകളും വിതരണം ചെയ്യും.
date
- Log in to post comments