ലൈഫ് അപ്പീല്‍ ജൂലൈ 31 വരെ അനുവദിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി
ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പരിമിതികളും പരിഗണിച്ച് പ്രളയത്തിനിരയായവര്ക്ക് ലൈഫ് പദ്ധതിയില്‍ അപ്പീല്‍ അപേക്ഷ നല്കുന്നതിനുള്ള സമയ പരിധി ജൂലൈ 31 വരെ നീട്ടണമെന്നു ഡീന് കുര്യാക്കോസ് എം.പി ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില് പ്രമേയത്തിലൂടെ സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് ശേഷം നടന്ന ജില്ലാ വികസന സമിതി യോഗത്തില് എത്തിയ എം.പി ജില്ലാ വികസന സമിതിയുടെ സഹായവും പിന്തുണയും ഉണ്ടാകണമൈന്ന് അഭ്യര്ത്ഥിച്ചുകൊണ്ടായിരുന്നു ചര്ച്ചക്ക് തുടക്കം കുറിച്ചത്. അര്ഹരായ കുട്ടികള്ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ പുലര്‍ത്തുന്ന വിവേചനം അവസാനിപ്പിക്കാന്‍ പ്രശ്നം സംസ്ഥാന ബാങ്കിംഗ് ഉപദേശക സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജി്ല്ലാ ലീഡ് ബാങ്ക് മാനേജരോട് എം.പി നിര്ദ്ദേശിച്ചു.
അതോടൊപ്പം പ്രളയത്തില്‍ തകര്‍ന്നതും അല്ലാത്തതുമായ വീടിന്റെ സംരക്ഷണഭിത്തികള്‍ നിര്‍മിക്കാന്‍ വേണ്ട നടപടികള്‍ പഞ്ചായത്തുകളുമായി ആലോചിച്ചു തൊഴിലുറപ്പു വഴി നടപ്പിലാക്കാന്‍ എം.പി നിര്ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്ഫറന്സ് ഹാളില്‍ ചേര്‍ന്ന യോഗത്തില് എംഎല്.എമാരായ എസ്. രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ.ഷീല എന്നിവര്‍ സംസാരിച്ചു.
ഉപയോഗിക്കാതെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളെക്കുറിച്ചും പകുതി വഴിയില്‍ എത്തി നില്്ക്കുന്ന പദ്ധതികളെക്കുറിച്ചും 10 ദിവസത്തിനകം ഡി.പി.ഒക്ക് റിപ്പോര്ട്ട് നല്കാന് ജില്ലാ മേധാവികള്ക്ക് നിര്ദ്ദേശം നല്കി. പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ വകുപ്പുകള്‍ കെട്ടിടങ്ങള്‍ പണിയുന്നത് മൂലമുണ്ടാകുന്ന അപാകതകളാണ് കെട്ടിടങ്ങള്ക്ക് നമ്പര്‍ നല്കാന് കാലതാമസം വരുത്തുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. പ്ലംബിംഗ്, വൈദ്യുതീകരണം എന്നിവയുടെ വിശദമായ കണക്ക് കെട്ടിടനിര്മ്മാണ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താത്തത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പാമ്പാര്‍ ബേസിന് പദ്ധതികളിലെ നിര്മാണ പ്രവര്ത്തികളുടെ പുരോഗതി വിലയിരുത്തി അതിന്റെ ഭാഗമായ ചെങ്കല്ലാര്‍, തലയാര്‍, വട്ടവട പദ്ധതികളുടെ നടത്തിപ്പുകളും നിര്മാണപുരോഗതികളുടെയും നിലവിലെ സ്ഥിതിയും വിശദമാക്കാന്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. ആനകള്‍ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ച് ചര്ച്ച ചെയ്യാന്‍ ജൂലൈ ആറിന് രാവിലെ 11.30ന് മൂന്നാര്‍ പഞ്ചായത്ത് ഓഫീസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കര്ഷക പ്രതിനിധികളുടെയും യോഗം വിളിക്കാന്‍ എം.എല്‍.എ ജില്ലാകലക്ടറോട് ആവശ്യപ്പെട്ടു.
അച്ഛന് മക്കളോടുള്ള സമീപനമായിരിക്കണം വിദ്യാര്ത്ഥികളുടെ കാര്യത്തില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതെന്ന് പട്ടികജാതി പട്ടികവര്ഗ്ഗ വിദ്യാര്ത്ഥികളുടെ ഹോസ്റ്റര്‍ അപര്യാപ്തത ചര്‍ച്ചക്കെത്തിയപ്പോള്‍ എം.എല്‍.എ ജീവനക്കാരെ ഓര്മ്മിപ്പിച്ചു. ജില്ലയിലെ കുട്ടികള്ക്ക് പി.എസ്.സി കോച്ചിങ്ങ് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പ് വര്ഷം നടപ്പിലാക്കുമെന്ന് ഐ.റ്റിഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
ഇടമലക്കുടിയില്‍ പ്രളയത്തില്വീട് നഷ്ടപ്പെട്ട 16 പേരും വീട് ഭാഗീകമായി തകര്ന്ന 25 പേരുമുണ്ട്. ഇവര്ക്ക് നിരാക്ഷേപ സാക്ഷ്യപത്രം നല്കുന്നത് സംബന്ധിച്ച് പ്രദേശം പൂര്ണമായും റിസേര്വ് വനപ്രദേശമായതിനാല്‍ പഞ്ചായത്തിലെ ജനങ്ങള്ക്ക് സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ നിരാക്ഷേപ സാക്ഷ്യപത്രം നല്കാനാവില്ലയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പെരിയാര്‍ പീരുമേട് മോഡല്‍ വില്ലേജിന്റെ നിര്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട് എന്ന് ജില്ലാ നിര്മിതി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ കുട്ടികള്ക്ക് പി.എസ്.സി കോച്ചിങ്ങ് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പ് വര്ഷം നടപ്പിലാക്കുമെന്ന് ഐ.റ്റിഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
ഇടമലക്കുടിയില്‍ പ്രളയത്തില്വീട് നഷ്ടപ്പെട്ട 16 പേരും വീട് ഭാഗീകമായി തകര്ന്ന 25 പേരുമുണ്ട്. ഇവര്ക്ക് നിരാക്ഷേപ സാക്ഷ്യപത്രം നല്കുന്നത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശം പൂര്ണമായും റിസര്വ് വനപ്രദേശമായതിനാലും പഞ്ചായത്തിലെ ജനങ്ങള്ക്ക് സ്വന്തമായി ഭൂമി ഇല്ലാത്തതിനാലുംല് നിരാക്ഷേപ സാക്ഷ്യപത്രം നല്കാനാവില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില് അറിയിച്ചു.
ബി.എസ്.എന്‍.എല്ലിന്റെ സാമ്പത്തിക പ്രശ്നം മൂലം പുതിയ ടവറുകള്‍ സ്ഥാപിക്കുന്നതിന് തടസ്സമുണ്ടെന്നും മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള ബി.എസ്.എന്‍.എല്‍ സര്‍വീസുകള്‍ കൂടുകല്‍ മെച്ചപ്പെടുത്തുന്നതിനായി മികച്ച പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
കുയിലിമല സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്ക്കായി രാവിലെയും വൈകുന്നേരവും തൊടുപുഴയില്‍ നിന്നും തിരിച്ചും പ്രത്യേക കെ എസ് ആര് ടി സി ബസ് സര്വീസ് ആരംഭിക്കണമെന്നു യോഗം നിര്ദേശിച്ചു.
സിവില്‍ സ്റ്റേഷന് കോമ്പൗണ്ട് ഹരിതാഭമാക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും ജീവനക്കാര്‍ സഹകരിക്കണം. ഉപയോഗശൂന്യമായ പേനകള്‍ നിക്ഷേപിക്കാന്‍ വേസ്റ്റ്ബിന്‍ സ്ഥാപിക്കാനും ഒാഫീസ് കാര്യങ്ങള്ക്ക് നിര്ബന്ധമായും മലയാള ഭാഷ ഉപയോഗിക്കണമെന്നും യോഗത്തില് തീരുമാനമായി. യോഗത്തില് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments