കാഞ്ചിയാര്‍ രാജന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കാഞ്ചിയാര്‍ ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ കാഞ്ചിയാര്‍ രാജന് തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ധാരണ പ്രകാരം സിപിഐയിലെ ജിജി.കെ.ഫിലിപ്പ് കഴിഞ്ഞ 31 ന് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍ & എല്‍.എ ) എലിസബത്ത് മാത്യൂസിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കാഞ്ചിയാര്‍ രാജന്റെ പേര് മുന്‍വൈസ്പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് നിര്‍ദ്ദേശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ രാജ പിന്താങ്ങി. 13 അംഗ പഞ്ചായത്തില്‍ നടന്ന വോട്ടെടുപ്പില്‍ ഏഴു വോട്ട് നേടിയാണ് കാഞ്ചിയാര്‍ രാജന് വിജയിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി യു ഡി എഫിലെ സാബു വയലിലിന് ആറ് വോട്ടു ലഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് സാലി ജോളി പുതിയ വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന് സത്യവാചകം ചൊല്ലിക്കൊടുത്തു.
- Log in to post comments