Skip to main content

വായനപക്ഷാചരണം ജില്ലാതല സമാപനം തൊടുപുഴയില്‍

 

 

 

 

 സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്സില്‍, പി എന്പണിക്കര്ഫൗണ്ടേഷന്‍, കാന്ഫെഡ്, ഇന്ഫര്മേഷന്പബ്്ളിക് റിലേഷന്സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പത്തുദിവസമായി നടത്തിവരുന്ന  വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ജൂലായ് അഞ്ചിന് തൊടുപുഴയില്നടത്തും. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനശാലകളും സാംസ്്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വിവിധ പരിപാടികളോടെ വായനപക്ഷാചരണം നടത്തിവരുകയാണ്.

 

 ജൂലായ് അഞ്ചിന് രാവിലെ പത്തരയ്ക്ക് തൊടുപുഴ ജിഎച്ച്എസ് എസിലാണ് സമാപന പരിപാടികള്‍. ലൈ്ബ്രറി ജില്ലാ സെക്രട്ടറി . ജി. സത്യന്റെ അധ്യക്ഷതയില്ചേരുന്ന സമ്മേളനം തൊടുപുഴ മുനിസിപ്പല്ചെയര്പേഴ്സണ്ജെസി ആന്റണി ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവിയും ഗാനരചയിതാവുമായ ജയകുമാര്ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തും. ഉപന്യാസം, പ്രശ്നോത്തരി വിജയികള്ക്കുള്ള സമ്മാന വിതരണം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്എം. ഗീത നിര്വഹിക്കും. മുനിസിപ്പല്കൗണ്സിലര്കെ. ഗോപാലകൃഷ്ണന്‍, പി. എന്‍. പണിക്കര്ഫൗണ്ടേഷന്സെക്രട്ടറി ഏലിയാസ് കാവുമറ്റം, കാന്ഫെഡ് ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തില്‍, ഡയറ്റ് പ്രിന്സിപ്പല്കെ. എം. സോമരാജന്‍, ഹയര്സെക്കന്ഡറി ജില്ലാ കോ ഓര്ഡിനേറ്റര്. എന്‍. സന്തോഷ്, ജി. എച്ച് എസ് എസ് പ്രിന്സിപ്പല്വി. എന്‍. പ്രകാശ് എന്നിവര്പ്രസംഗിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്ഡിനേറ്റര്കെ. . ബിനുമോന്സ്വാഗതവും ജില്ലാ ഇന്ഫര്മേഷന്ഓഫീസര്എന്‍. സതീഷ്കുമാര്നന്ദിയും പറയും.

 

date