Skip to main content

കാടറിയാന്‍' സഹവാസ കാംപ്: വനംമന്ത്രിയും എം.എല്‍.എമാരും ഇന്ന് ആനപ്പാടിയില്‍

 

    വനംവകുപ്പ് മന്ത്രി കെ.രാജുവും കേരളത്തിലെ 30-തോളം എം.എല്‍.എമാരും ഉള്‍പ്പെട്ട 'കാടറിയാന്‍' സഹവാസ കാംപിനോടനുബന്ധിച്ച് ഇന്ന് (ഡിസംബര്‍ 22) മുന്‍ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം പരിസ്ഥിതി പരിപാലനം, വന്യജീവി സംരക്ഷണം , അവയുടെ പ്രാധാന്യം സംബന്ധിച്ച്  ക്ലാസ് എടുക്കും. 
     രാവിലെ ട്രക്കിംഗ്, പക്ഷി നിരീക്ഷണം എന്നിവയ്ക്ക് ശേഷം ആനപ്പാടി നേച്ചര്‍ സ്റ്റഡി ഹാളില്‍ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ക്ലാസ് നടക്കുക. തുടര്‍ന്ന് 10.30 മുതല്‍ 11.00 വരെ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ വിവിധ ഇ.ഡി.സി അംഗങ്ങളുമായി വനംവകുപ്പ് മന്ത്രി, എം.എല്‍.എമാര്‍ , വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംവദിക്കും. പിന്നീട് കാംപ് അംഗങ്ങള്‍ പ്രദേശത്തെ പട്ടികവര്‍ഗ കോളനികള്‍  സന്ദര്‍ശിക്കും.  ആദിവാസി വിഭാഗവുമായി വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും. ഉച്ച ഭക്ഷണത്തിനുശേഷം കാംപ് അവസാനിക്കും.

date