അക്ഷയ സംരംഭം ലോകത്തിന് മാതൃക - സി രവീന്ദ്രനാഥ്
ലോകത്തിന് മാതൃകയായ പദ്ധതിയാണ് അക്ഷയ സംരംഭമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്. അക്ഷയ ജില്ലാ പ്രൊജക്ടിന്റെ ഭാഗമായി അക്ഷയ സംരംഭകര്‍ക്കുള്ള ടാബ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് അക്ഷയ കേന്ദ്രങ്ങളുടെ ലക്ഷ്യം. സാങ്കേതിക മികവും ജനകീയതയും കൂടിച്ചേര്‍ന്ന സംരംഭമാണ് അക്ഷയ കേന്ദ്രങ്ങളെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടുതല്‍ ജനകീയമാവുമ്പോള്‍ അത് വിജയത്തിലെത്തുന്നു.
ഡിജിറ്റല്‍ സാങ്കേതിക രംഗം ശക്തമാക്കുന്നത് വഴി അക്ഷയ കേന്ദ്രങ്ങളുടെ സേവന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് സൗജന്യമായി ടാബുകള്‍ വിതരണം ചെയ്യുന്നത്. ആധാര്‍ ഓപ്പറേറ്റര്‍ പരീക്ഷ പാസായ ജില്ലയിലെ 170 അക്ഷയ സംരംഭകര്‍ക്കാണ് ടാബ് നല്‍കുന്നത്. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാകലക്ടര്‍ ടി വി സുഭാഷ് ഐ എ എസ് അധ്യക്ഷനായി. എ ഡി എം മുഹമ്മദ് യൂസഫ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗ്ഗീസ്, ജില്ലാ ഐ ടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ എം പി ഉമര്‍ ഫാറൂഖ്, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ടി തനൂജ്, അക്ഷയ പ്രൊജക്ട് അസിസ്റ്റന്റ് കെ വി ദീപാങ്കുരന്‍ എന്നിവര്‍ സംസാരിച്ചു. അക്ഷ സ്റ്റേറ്റ് പ്രൊജക്ട് സര്‍വീസ് ഡെലിവറി മാനേജര്‍ റെജി ടോംലാല്‍ അക്ഷയ സംരംഭകര്‍ക്കുള്ള സോഫ്റ്റ് സ്‌കില്‍ പരിശീലന ക്ലാസ് നല്‍കി.
പി എന്‍ സി/2223/2019
- Log in to post comments