Skip to main content

മുഖം മിനുക്കി ജയില്‍വകുപ്പ്  സിക്കയില്‍ നവീകരിച്ച ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍(സിക്ക) കണ്ണൂര്‍ മേഖല കേന്ദ്രത്തില്‍ നവീകരിച്ച ക്ലാസ് റൂമിന്റെ ഉദ്ഘാടനം പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ ഉത്തര-മധ്യ മേഖല ഡിഐജി സാം തങ്കയ്യന്‍ നിര്‍വഹിച്ചു. നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് ജയില്‍ വകുപ്പ് 150 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാള്‍ സിക്ക കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. 17 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. 
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് അടിസ്ഥാന പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സിക്കയുടെ കണ്ണൂര്‍ കേന്ദ്രത്തില്‍ എട്ട് ബാച്ചുകളിലായി ഇതുവരെ 440 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി. കായികപരിശീലനത്തോടൊപ്പം വിവിധ വിഷയങ്ങളെ സംബന്ധിച്ച ക്ലാസുകളും ഇവിടെ നല്‍കിവരുന്നുണ്ട്. സിക്ക ഉപകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടര ഏക്കറോളം സ്ഥലത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 8,000 പേര്‍ക്ക് കളി കാണാനാകും വിധമാണ് ഗ്യാലറി സജ്ജീകരിച്ചിട്ടുള്ളത്. സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കാനുള്ള പ്രവൃത്തിയാണ് അവശേഷിക്കുന്നത്. 
കണ്ണൂര്‍ സിക്ക മേഖലാ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഉത്തര മേഖല സ്‌പെഷ്യല്‍ ഓഫീസര്‍ എം വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിക്ക കണ്ണൂര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി കെ ജനാര്‍ദ്ദനന്‍, പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് ദക്ഷിണമേഖല ഡിഐജി എസ് സന്തോഷ്, ചീമേനി ഓപ്പണ്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം സൂപ്രണ്ട് പി അജയകുമാര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം സൂപ്രണ്ട് ടി ബാബുരാജന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഒ കെ രാജീവന്‍, ജയില്‍ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
പി എന്‍ സി/2224/2019

 

date