കണ്ണൂര്‍ അറിയിപ്പികുള്
അപേക്ഷ ക്ഷണിച്ചു
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ ഡ്രാഫ്റ്റ്മാന് സിവില്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.
പി എന്‍ സി/2226/2019
താല്‍ക്കാലിക നിയമനം
ഐ എച്ച് ആര് ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കല്‍ എജുക്കേഷന്‍(യോഗ്യത: യു ജി സി/പ്രസ്തുത വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം). ഡെമോണ്‍സ്ട്രേറ്റര്‍ - ഇലക്ട്രോണിക്സ് (ഇലക്ട്രോണിക്സില് ഒന്നാം ക്ലാസ് ഡിപ്ലോമ /ബി എസ് സി ഇലക്ട്രോണിക്സ് ഒന്നാം ക്ലാസ്). ഡെമോണ്‍സ്ട്രേറ്റര്‍ - കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സ്(കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ).
താല്പര്യമുള്ളവര് എസ് എസ് എല്‍ സി, യോഗ്യത തെളിയിക്കുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സലും രണ്ട് വീതം പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് കല്യാശ്ശേരി മോഡല്‍ പോളിടെക്നിക് കോളെജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2780287.
പി എന്‍ സി/2227/2019
ഐ ടി ഐ പ്രവേശനം; തീയതി നീട്ടി
ഐ ടി ഐ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ജൂലൈ അഞ്ച് വരെ നീട്ടി. https://itiadmissions.kerala.gov.inഎന്ന പോര്‍ട്ടല്‍ വഴിയും https://detkerala.gov.in ലെ ലിങ്ക് മുഖേനയും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
പി എന്‍ സി/2228/2019
പ്രവാസികള്‍ക്ക് സംരംഭകത്വ പരിശീലനവും
പുനരധിവാസ വായ്പാ യോഗ്യതാ നിര്‍ണ്ണയവും
നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതിക്കു കീഴില്‍ ഐ ഒ ബി യുടെ ആഭിമുഖ്യത്തില്‍ ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് വര്‍ക്കല പഴയ ചന്ത മിഷന് ആശുപത്രിക്ക് സമീപം കിംഗ്സ് ഓഡിറ്റോറിയത്തില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് ആരംഭിക്കാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്നു. അര്‍ഹരായ സംരംഭകര്‍ക്ക് തല്‍സമയം വായ്പ അനുവദിക്കുന്നതും അഭിരുചിയുള്ളവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതുമാണ്. ഇതിനായി സര്‍ക്കാര്‍ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി എം ഡി യുടെ സേവനവും ലഭ്യമാകും.
കുറഞ്ഞത് രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കരുതണം. താല്പര്യമുളളവര് നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org യില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ സി എം ഡി യുടെ സഹായ കേന്ദ്രം (0471-2329738), നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന്) ടോള്‍ഫ്രീ നമ്പരിലും 0471-2770581 നമ്പറിലും ലഭിക്കും.
പി എന്‍ സി/2229/2019
ലഹരി വിരുദ്ധ ദിനാചരണം; ശില്പശാല നടത്തി
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചൈല്‍ഡ് ലൈനിന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഏകപാത്ര നാടകവും ശില്പശാലയും നടത്തി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഷാജി എസ് രാജന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സി ഡബ്ല്യു സി ചെയര്മാന് ഡോ.ഇ ഡി ജോസഫ് മുഖ്യാതിഥിയായി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പ്രിവന്റീവ് ഓഫീസര്‍ സുഹേഷ് ക്ലാസെടുത്തു. ലഹരി വിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ട ഏകാങ്ക നാടകവും അവതരിപ്പിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് രാധാമണി, അധ്യാപകന് സജീവന്, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അമല്‍ജിത്ത് തോമസ് എന്നിവര്‍ സംബന്ധിച്ചു.
പി എന്‍ സി/2230/2019
താലൂക്ക് വികസന സമിതി യോഗം
കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂലൈ ആറിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ താലൂക്ക് പരിധിയിലെ മുഴുവന്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും താലൂക്ക് വികസന സമിതി അംഗങ്ങളും താലൂക്ക് തല ഓഫീസ് തലവന്മാരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
പി എന്‍ സി/2231/2019
പ്രിന്‍സിപ്പല്‍മാരുടെ യോഗം രണ്ടിന്
ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ (ഗവ./എയ്ഡഡ്/അണ് എയ്ഡഡ്) യോഗം ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചേരുമെന്ന് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ (ഗവ./എയ്ഡഡ്/അണ് എയ്ഡഡ്) യോഗം ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചേരുമെന്ന് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പി എന്‍ സി/2232/2019
ഹജ്ജ് പ്രതിരോധ കുത്തിവെപ്പ്
സര്‍ക്കര്‍ ക്വാട്ടയില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ജൂലൈ രണ്ടിന് ആരംഭിക്കും. ജൂലൈ രണ്ടിന് കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം, കല്ല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്‍ക്ക് ജില്ലാ ആശുപത്രിയിലും നാലിന് കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍, തലശ്ശേരി മണ്ഡലങ്ങളിലേത് തലശ്ശേരി ജനറല്‍ ആശുപത്രിയിലും അഞ്ചിന് തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ഹാജിമാര്‍ക്ക് തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലും രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2233/2019
വാസ്തുവിദ്യാഗുരുകുലത്തില്‍ കോഴ്സുകള്‍
സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയിലെ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍(യോഗ്യത: ബി ടെക് സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍(എസ് എസ് എല്‍ സി), പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഒരു വര്‍ഷ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്സ്(അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ), ചുമര്‍ചിത്രകലയില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്(എസ് എസ് എല്‍ സി), മ്യൂറല്‍ പെയിന്റിംഗ്-വനിതകള്‍ക്കുള്ള നാലുമാസ പരിശീലനം(ഏഴാം ക്ലാസ്).
അപേക്ഷാ ഫോറം www.vasthuvidyagurukulam.com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താല്പര്യമുള്ളവര് ജൂലൈ 15 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, 689533 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2319740, 9847053293, 9947739442, 9847053294, 9744857828.
പി എന്‍ സി/2234/2019
വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജസിന്ത, സെന്‍ട്രല്‍ ജുമായത്ത്, മാട്ടൂല്‍ സെന്‍ട്രല്‍, തങ്ങള്‍പള്ളി, ഗവ.ഹോസ്പിറ്റല്‍, ഒളിയങ്കര, വായനശാല, വില്ലേജ് ഓഫീസ്, ബിരിയാണി, മടക്കര പാലം, അഴീക്കല്‍ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 30) രാവിലെ ഏഴ് മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2235/2019
വാണിജ്യ സര്‍ട്ടിഫിക്കേറ്റുകളുടെ യു എ ഇ എംബസി
അറ്റസ്റ്റേഷന് നോര്‍ക്ക-റൂട്ട്സ് വഴി
വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു എ ഇ എംബസി സാക്ഷ്യപ്പെടുത്തല്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിര്‍വ്വഹിക്കും. ജൂലൈ ഒന്ന് മുതലാണ് ഈ സംവിധാനം നിലവില്‍ വരുക. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം സേവനം ലഭ്യമാകും. ചേമ്പര്‍ ഓഫ് കോമേഴ്സും, സെക്രട്ടേറിയേറ്റിലെ അഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും യു എ ഇ എംബസി അറ്റസ്റ്റേഷനും ചെയ്ത് ലഭിക്കും. പവര്‍ ഓഫ് അറ്റോണി, ട്രേഡ് മാര്‍ക്ക്, ബിസിനസ് ലൈസന്‍സുകള്‍ തുടങ്ങിയ വിവിധ വാണിജ്യ സര്‍ട്ടിഫിക്കറ്റുകളാണ് നോര്‍ക്ക റൂട്ട്സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോള്‍ഫ്രീ നമ്പറിലും 0471-2770557 നമ്പറിലും ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2236/2019
ആനിമേറ്റര്‍ ഒഴിവ്
കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ നിലവില്‍ ഒഴിവുള്ള പട്ടിക വര്‍ഗ ആനിമേറ്റര്‍മാരുടെ നിയമനത്തിനായി പത്താം ക്ലാസ്സ് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് പരിധിയിലെ പണിയ സമുദായത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാമിഷന് കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, സൗത്ത് ബസാര്‍, നിയര്‍ അശോക ഹോസ്പിറ്റല്‍, ആര് പി കോംപ്ലക്സ്, സിവില്‍ സ്റ്റേഷന് പി ഒ, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ ജൂലൈ ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭ്യമാക്കണം. ഫോണ്‍: 0497 2702080.
പി എന്‍ സി/2237/2019
- Log in to post comments