Post Category
മന്ത്രി എം എം മണി അന്തിമോപചാരം അർപ്പിച്ചു
ജവാൻ
ഒ.പി. സാജുവിന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി വെള്ളയാംകുടിയിലെ വസതിയിൽ എത്തി ആദരാഞ്ജലിയർപ്പിച്ചു.
ശനിയാഴ്ച രാത്രി 11 മണിയോടെ വീട്ടിലെത്തിച്ച ജവാന്റെ മൃതദേഹം സിആർപിഎഫ് സംഘത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ആർ ഡി ഒ എം.പി വിനോദ് ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി. രാത്രി ഒരു മണിയോടെ മന്ത്രി എം എം മണി ജവാന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം ബന്ധുക്കളെ കണ്ട് അനുശോചനമറിയിച്ചു. ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസും ജവാന്റെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. ജില്ലാ കലക്ടർ എച്ച്. ദിനേശൻ ജവാന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
date
- Log in to post comments