Skip to main content

സപ്ലൈ ഓഫീസ്: സേവനങ്ങൾക്ക് ഉദ്യോഗസ്ഥരെ ബന്ധപ്പെടണം

ഭക്ഷ്യവകുപ്പിന്റെ കീഴിലുള്ള ജില്ലാ/ താലൂക്ക് സപ്ലൈ ഓഫീസുകളിൽ റേഷൻ കാർഡ് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ അല്ലാതെ മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് റേഷനിംഗ് കൺട്രോളർ അറിയിച്ചു.  ഓഫീസുകളുടെ സുതാര്യമായ പ്രവർത്തനം സർക്കാർ നയത്തിന്റെ ഭാഗമാണ്.  അത് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.  സേവനങ്ങൾക്ക് ഓഫീസുകളിൽ എത്തുന്നവർ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
പി.എൻ.എക്സ്.2100/19

date