Skip to main content

പ്രവാസി കമ്മിഷൻ സിറ്റിംഗ്

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് ജൂലൈ അഞ്ചിന് തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും.  ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി രാജനു പുറമെ അംഗങ്ങളും പങ്കെടുക്കും.  പരാതികൾ അദാലത്തിൽ നേരിട്ടോ ചെയർപേഴ്‌സൺ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം 14 എന്ന വിലാസത്തിലോ nricommission@kerala.gov.insecycomsn.nri@kerala.gov.in  എന്നീ ഇ-മെയിൽ വിലാസങ്ങളിലോ മുൻകൂറായി അയയ്ക്കാം.  ഫോൺ: 0471-2322311.
പി.എൻ.എക്സ്.2102/19

 

date