കായിക പരിശീലകരുടെ താത്കാലിക നിയമനം
സംസ്ഥാന കായിക യുവജനകാര്യാലയത്തിന്റെ കീഴിലുള്ള ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഫുട്‌ബോൾ, അത്‌ലറ്റിക്‌സ്, ഹോക്കി, ജൂഡോ, ബോക്‌സിംഗ്, വോളീബോൾ, ക്രിക്കറ്റ്, വെയിറ്റ് ലിഫ്റ്റിംഗ്, റസ്ലിംഗ്, തായ്‌ഖോണ്‌ഡോ, ബാസ്‌കറ്റ് ബോൾ വിഭാഗങ്ങളിൽ പരിശീലകരായി താത്കാലിക അടിസ്ഥാനത്തിൽ സീനിയർ ട്രെയിനർ, ജൂനിയർ ട്രെയിനർമാരെ നിയമിക്കുന്നു.
സീനിയർ ട്രെയിനർ തസ്തികയ്ക്ക് പരിശീലകരായി പത്ത് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, എൻ.ഐ.എസ് ഡിപ്ലോമ അഥവാ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള കായിക താരങ്ങളെ പരിശീലിപ്പിച്ച പരിചയം എന്നിവ അടിസ്ഥാന യോഗ്യതയാണ്.
ജൂനിയർ ട്രെയിനർക്ക് NIS/ MPEd ആണ് യോഗ്യത. ദേശീയ താരങ്ങളെ പരിശീലിപ്പിച്ചുള്ള പരിചയം വേണം. അപേക്ഷകർക്കുള്ള പരമാവധി പ്രായപരിധി 60 വയസ്സ്.
മതിയായ യോഗ്യതയുള്ളവർ www.sportskerala.org യിൽ ലഭ്യമാക്കിയിട്ടുള്ള നിശ്ചിത മാതൃകയിലുളള അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ജൂലൈ 15ന് മുമ്പ് ഡയറക്ടർ, കായിക യുവജന കാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. ഇ-മെയിൽ: dsyagok@gmail.com. ഫോൺ: 0471-2326644.
പി.എൻ.എക്സ്.2104/19
- Log in to post comments