Skip to main content

കെ. കരുണാകരന്‍ സ്മാരക സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

 

       കലാവിദ്യാര്‍ഥികള്‍ക്കായി കേരള ലളിതകലാ അക്കാദമിയുടെ 2016 -2017 വര്‍ഷത്തെ  കെ.കരുണാകരന്‍ സ്മാരക സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ, ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സിലെ എം.എഫ്.എ/എം.വി.എ. വിദ്യാര്‍ഥികളായ അരവിന്ദ് അനില്‍കുമാര്‍, അയ്യപ്പദാസ് ഐ.ആര്‍, തോമസ് കുട്ടി ജോസഫ് , വാരണാസി,ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ക്യാമ്പസിലെ ശ്യാം എ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ  അരുണ്‍ രവി  എന്നിവര്‍ക്കും ബി.എഫ്.എ/ ബി.വി.എ. വിദ്യാര്‍ഥികളായ കാലടി, ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ ജിതിന്‍ എം.ആര്‍. , തൃശ്ശൂര്‍, ഗവണ്‍മെന്‍റ് ഫൈന്‍ ആര്‍ട്സ് കോളേജിലെ സജീഷ് കെ., ഷാന്‍ കെ.കെ.,   തൃപ്പൂണിത്തുറ, ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സിലെ സംഗീത് ശിവന്‍, മാവേലിക്കര, രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ജിതിന്‍ ജയകുമാര്‍ എന്നിവര്‍ക്കും സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചു. 
    എം.എഫ്.എ/എം.വി.എ. വിദ്യാര്‍ഥികള്‍ക്ക് 6000/-രൂപ വീതവും ബി.എഫ്.എ./
ബി.വി.എ വിദ്യാര്‍ഥികള്‍ക്ക് 5000/-രൂപ വീതവുമാണ് സ്കോളര്‍ഷിപ്പ് തുക ലഭിക്കുക.
    കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ മുഖ്യമന്ത്രിയും ചിത്രകാരനുമായിരുന്ന കെ. കരുണാകരന്‍റെ സ്മരണാര്‍ഥം കേരള ലളിതകലാ അക്കാദമി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അറിയിച്ചു.

date