Post Category
അപേക്ഷ തീയതി നീട്ടി
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2018-19 അധ്യായന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, തത്തുല്ല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 20 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്, വിഹിതം ഒടുക്കിയത് സംബന്ധിച്ച രേഖകള്‍, മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റെയോ മക്കളുടേയോ ബാങ്ക് പാസ്ബുക്ക് (സഹകരണ ബാങ്ക് ഒഴിച്ച്) എന്നിവയുടെ പകര്‍പ്പ് ഉളളടക്കം ചെയ്യണം. മാനേജര്‍, കേരള മദ്രസാധ്യപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട് -1, എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം
date
- Log in to post comments