Post Category
ക്ഷേമനിധി അംഗത്വം; കാലാവധി ദീര്‍ഘിപ്പിച്ചു
സമ്പൂര്‍ണ്ണ തൊഴിലാളി രജിസ്ട്രേഷന് കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നാളിതുവരെയും ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടില്ലാത്ത സ്വകാര്യ മോട്ടോര്‍ വാഹന ഗതാഗത മേഖലയിലെ തൊഴിലാളികള്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം നല്കി ആനുകുല്യങ്ങള്‍ക്ക് അര്‍ഹരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു. കൂടാതെ നിലവില്‍ അംഗത്വം ഉളളവരും ക്ഷേമനിധി അംശാദായം കുടിശ്ശിക വരുത്തിയിട്ടുളളതുമായ തൊഴിലാളികള്‍ക്കും അടച്ചു തീര്‍ക്കുന്നതിനുളള കാലാവധി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മുഴുവന്‍ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് -0467 2205380,9447084854.
date
- Log in to post comments