Skip to main content

ഭരണപരിഷ്കരണ കമീഷന്‍ ജനുവരി അഞ്ചിന് ജില്ലയില്‍   ഹിയറിങ്ങ് നടത്തും

 

    മുന്‍ മുഖ്യമന്ത്രിയും മലമ്പുഴ എം.എല്‍.എ യുമായ വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമീഷന്‍ ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗങ്ങളുടം ക്ഷേമം സംബന്ധിച്ച വിഷയങ്ങളില്‍ ജനുവരി അഞ്ചിന് രാവിലെ 10 മുതല്‍ പാലക്കാട് ടൗണ്‍ ഹാളില്‍ പബ്ലിക് ഹിയറിങ്ങ് നടക്കും. ഹിയറിങ്ങില്‍ കമീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ തുടങ്ങി യവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, വിഷയം സംബന്ധിച്ച് താല്‍പ്പര്യമുളള വ്യക്തികള്‍ എന്നിവര്‍ക്ക് പബ്ലിക് ഹിയറിങ്ങില്‍ പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം. അവ എഴുതിയും സമര്‍പ്പിക്കാവുന്നതാണ്.
സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, മാനസിക - ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട ക്ഷേമനിയമങ്ങള്‍ കമീഷന്‍ പഠന വിധേയമാക്കി വരികയാണ്.  

date