Skip to main content

ഇൻഫർമേഷൻ-പബ്‌ളിക് റിലേഷൻസ് ഡയറക്ടറായി യു.വി. ജോസ് ചുമതലയേറ്റു

ഇൻഫർമേഷൻ-പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി യു.വി. ജോസ് ചുമതലയേറ്റു. നിലവിൽ ലൈഫ് മിഷൻ സി.ഇ.ഒയുടെ ചുമതല വഹിക്കുന്ന അദ്ദേഹത്തിന് അധിക ചുമതലയാണിത്.
നേരത്തെ കോട്ടയം, കോഴിക്കോട് ജില്ലാ കളക്ടർ, ടൂറിസം വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്), ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ എന്നിവയുടെ ഡയറക്ടർ, കെ.എസ്.യു.ഡി.പി പ്രോജക്ട് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. വയനാട് മാനന്തവാടി സ്വദേശിയാണ്.
പി.എൻ.എക്സ്.2126/19

date