Skip to main content

ഒ. ബി. സി പ്രാതിനിധ്യം: അവലോകന യോഗം നടത്തി

പൊതുമേഖല, അർദ്ധസർക്കാർ, സർക്കാർ സ്ഥാപനങ്ങളിലെ ഒ. ബി. സി പ്രാതിനിധ്യ അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്നു. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി എ. കെ. ബാലൻ, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, എം. എൽ. എമാരായ കെ. ആൻസലൻ, പി. ടി. എ റഹീം, കെ. ബാബു, എം. ഉമ്മർ, ചീഫ് സെക്രട്ടറി ടോം ജോസ്, പിന്നാക്കക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്.2127/19

date