Skip to main content

ഹജ്ജ്: വാക്സിനേഷന്‍ 4ന്

ഹജ്ജ് തീര്‍ത്ഥാടനത്തിന് ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുളള     വാക്സിനേഷന്‍ ജൂലൈ നാലിന് രാവിലെ 9.30 മുതല്‍ കോട്ടയം ജനറല്‍ ആശുപത്രി എന്‍.എച്ച്.എം ഹാളില്‍ നടക്കും.  പോളിയോ സീസണല്‍ ഇന്‍ഫ്ളുവന്‍സ, മെനിഞ്ചൈറ്റിസ് വാക്സിനുകളാണ് ഹാജിമാര്‍ക്ക് സൗജന്യമായി നല്‍കുക. 

 

അന്താരാഷ്ട്ര തീര്‍ത്ഥാടനത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ്   വാക്സിന്‍ നല്‍കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗീസ് അറിയിച്ചു.

date