Skip to main content

പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് പ്രത്യേക ധനസഹായം

പത്ത് വര്‍ഷമായി നിര്‍മ്മാണം മുടങ്ങി കിടക്കുന്ന പട്ടികജാതി വിഭാഗക്കാരുടെ ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് പ്രത്യേക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  വിവിധ വകുപ്പുകള്‍ മുഖേന ധനസഹായം പൂര്‍ണ്ണമായും കൈപ്പറ്റിയിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവര്‍ക്കും അവസാന ഗഡു കൈപ്പറ്റാത്തവര്‍ക്കും സ്വന്തം നിലയില്‍ ആരംഭിച്ച വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍ക്കും അപേക്ഷിക്കാം. 

 

എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഒന്നര ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കും. കുടുംബവാര്‍ഷിക വരുമാനം  ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം.  കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമിന്‍റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പല്‍, പട്ടികജാതി വികസന ആഫീസുകളില്‍ ലഭിക്കും. അപേക്ഷ ജൂലൈ 30നകം നല്‍കണം. ലൈഫ്മിഷന്‍ പദ്ധതിയില്‍  ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.

date