Skip to main content

ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ ജില്ലാ ഭരണകൂടം 32000 സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു

 

ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ മാതൃകാ നടപടികളുമായി ജില്ലഭരണകൂടം. ജില്ല കലക്ടര്‍ ജാഫര്‍ മാലികിന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. പരിപാടിക്ക് ഉദ്യോഗസ്ഥരുടെ മുഴുവന്‍ സഹകരണവും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങളോട് മാന്യമായ പെരുമാറുന്നുവെന്ന് ഉറപ്പാക്കാനും ഫയലുകളില്‍ പെട്ടെന്ന് തീരുമാനം എടുക്കാനും കലക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
     ആദ്യ പടിയായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിജ്ഞയെടുത്തു. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയബന്ധിതവും അഴിമതി രഹിതവും കുറ്റമറ്റതുമായി നല്‍കുമെന്നതായിരിന്നു പ്രതിജ്ഞയുടെ ഉള്ളടക്കം.    വിവിധ ഓഫീസുകളിലായി  32000 പേരാണ് ഒരേ സമയം പ്രതിജ്ഞ ചെയ്തത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ഡോ. ജെ.ഒ അരുണ്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.

 

date