Skip to main content

ഫയല്‍ അദാലത്തും എല്ലാ മാസവും അവലോകനവും

 

ഫയല്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന സ്ഥാപനങ്ങളെന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ പ്രത്യേക യോഗം ജില്ലാ കല്ടര്‍ വിളിച്ചു ചേര്‍ത്തു. ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും പഞ്ചായത്ത് ഡപ്യുട്ടി ഡയരക്ടറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.  തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ മാസത്തിലൊരിക്കലെങ്കിലും വിഷയങ്ങള്‍ സംബന്ധിച്ച് ജില്ലാ തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എല്ലാ ഫയലുകളും അദാലത്ത് നടത്തി നടപടി സ്വീകരിക്കണം. പരിഗണിക്കാന്‍ കഴിയാത്ത അപേക്ഷകളില്‍ നിയമവശം അപേക്ഷകര്‍ക്ക് മനസ്സിലാക്കി നല്‍കണം.  പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമയപരിധിക്കകം നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു. ഫയലുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറണം.

 

date