Post Category
ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
തദ്ദേശ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. ഫ്രണ്ട് ഓഫീസുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഫയലുകളിലെ നടപടിക്രമങ്ങളെ കുറിച്ചും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളെ കുറിച്ചും വ്യക്തമായ അവബോധമുണ്ടായിരിക്കണം. ഓഫീസുകളില്‍ നിന്ന് ആരെങ്കിലും പുറത്ത് പോകുന്നുണ്ടെങ്കിലോ അവധിയെടുക്കുന്നുണ്ടെങ്കിലോ ഇതു സംബന്ധിച്ച് കൃത്യമായ വിവരം ഫ്രണ്ട് ഓഫീസില്‍ നിന്ന് അറിയണം. ഫ്രണ്ട് ഓഫിസ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. പൊതുജനങ്ങളുടെ സംശയങ്ങള്‍ നല്ല സമീപനത്തോടെ അവരെ പറഞ്ഞ് മനസ്സിലാക്കുന്നതിന് പ്രാപ്തിയുള്ളവരുമാണെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
date
- Log in to post comments