ഡിജിറ്റല്‍ ഇന്ത്യ വാര്‍ഷികാഘോഷം
'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയുടെ നാലാം വാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷം നടന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാനും ഓഫീസുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുമായി 'എന്റെ ജില്ല' മൊബൈല്‍ ആപ്പ്, ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയുടെ ലോഞ്ചിംഗ്, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളുമായി ജില്ലാ തലത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ബന്ധപ്പെടാനുള്ള സംവിധാനം, ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവയാണ് ആഘോഷത്തിന്റെ നടന്നത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് ആഘോഷത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ പ്രതീഷ് കുമാര്‍, ഡെപ്യൂട്ട്ി ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. പവനന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി നടത്തി.
- Log in to post comments