പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാന്‍ 'എന്റെ ജില്ല' മൊബൈല്‍ ആപ്പ്
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാനും ഓഫീസുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുമായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ് കോംപിറ്റെന്റ് സെന്ററാണ് 'എന്റെ ജില്ല' എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജില്ലയുടെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ആപ്പ്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥലം കണ്ടെത്തുന്നതിനും ഈമെയിലിലും ഫോണിലും ബന്ധപ്പെടുന്നതിനും ഓഫീസിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ആപ്പില്‍ സൗകര്യമുണ്ട്. വിവിധ ജില്ലാ ഓഫീസുകള്‍, ജില്ലയിലെ റവന്യൂ, പഞ്ചായത്ത്, മൃഗസംരക്ഷണം, വ്യവസായം, എംപ്ലോയ്‌മെന്റ്, ആരോഗ്യം, ഗതാഗതം, ഫോറസ്റ്റ്, എക്‌സൈസ്, പൊലീസ്, വൈദ്യുതി, പി.ഡബ്യു.ഡി, ട്രഷറി, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, പ്ലാനിംഗ്, ദാരിദ്ര്യ ലഘൂകരണം, വിദ്യാഭ്യാസം, ട്രഷറി, ക്ഷീരവികസനം, രജിസ്‌ട്രേഷന്‍, തുടങ്ങി വിവിധ വകുപ്പുകളുടെയും അക്ഷയ കേന്ദ്രങ്ങളുടെയും വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങള്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടാണ് ലഭിക്കുക. ജില്ലയില്‍ നടക്കുന്ന പ്രധാനപ്പെട്ട പത്ത് പരിപാടികളുടെ വിവരങ്ങള്‍ 'ടോപ്പ് 10 ഇവന്റ്‌സ'് എന്ന് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തിറക്കി
ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തിറക്കി. വേേു://ംംം.ാമഹമുുൗൃമാ.ിശര.ശി എന്ന വെബ്‌സൈറ്റാണ് പുതിയ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് നവീകരിച്ചിരിക്കുന്നത്. പഴയ വെബ്‌സൈറ്റില്‍ നിന്നും വ്യത്യസ്തമായി സ്വാസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ വെബ്‌സൈറ്റ് നവീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിനോടൊപ്പം മലയാളവും ലഭ്യമാകും വിധം ദ്വിഭാഷാ രീതിയിലാണ് സൈറ്റ് പിന്തുടരുന്നത്. ജില്ലാ ഭരണകൂടം, വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാനുള്ള വിലാസവും ഫോണ്‍നമ്പറുകളും, ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങള്‍ എന്നിവ വൈബ്‌സൈറ്റില്‍ നിന്നും ലഭിക്കും. കൂടാതെ ടെണ്ടറുകള്‍, പ്രധാനപ്പെട്ട യോഗങ്ങളുടെ അജണ്ട- തീരുമാനങ്ങള്‍ തുടങ്ങിയ വിവരങ്ങളും ഉള്‍പ്പെടുത്താനാവും വിധമാണ് വെബ്‌സൈറ്റ് നവീകരിച്ചിരിക്കുന്നത്.
- Log in to post comments